Pr. Sam Thomas

കേരളത്തിൽ തിളങ്ങുന്ന കുവൈറ്റ് ഗ്രാമം
വ്യത്യസ്ഥ രാജ്യങ്ങളിൽ നിന്നും കു വൈറ്റിലെത്തിയ ക്രൈസ്തവരുടെ ആരാധനാ കേന്ദ്രമായ എൻ ഇ.സി. കെ യിൽ കുവൈറ്റ് ടൌൺ മലയാ ളി ക്രിസ്ത്യൻ കോൺഗ്രിഗേഷന് (കെ.റ്റി.എം.സി.സി) യ്ക്കു ലഭിക്കുന്ന പ്രാധാന്യവും പ്രസക്തിയും ലോക ക്രൈസ്തവ സമൂഹത്തിന് മാതൃകയാണ്.
കുവൈറ്റിലെ പ്രവാസി മലയാളി ക്രൈസ്തവരുടെ തറവാടായ എൻ ഇ.സി.കെ യുടെ സ്മരണകൾ ഉണർത്തും വിധം ജന്മനാട്ടിലെ പതിപ്പായി ഫെയ്ത്ത് ഹോം , ഗുഡ് എർത്ത് എന്ന ആശ്രമവളപ്പ് മാറിക്കഴിഞ്ഞു.
അഞ്ചേക്കർ വസ്തുവിലെ ഗുഡ് എർത്ത് ഫാമിനുള്ളിൽ എൻ. ഇ.സി.കെ. മുൻ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന യശ: ശരീരനായ കെ.പി. കോശിയുടെ പേരിൽ പണി കഴിപ്പിച്ച കെ.പി. കോശി മെമ്മോറിയൽ ECCA Friendly ലൈബ്രറിയും പ്രവാസികളുടെ അംബാസിഡർ എന്നറിയപ്പെട്ടിരുന്ന യശ: ശരീരനായ ടൊയോട്ടാ സണ്ണിയുടെ പേരിൽ തുടങ്ങിയ മാത്തുണ്ണി മാത്യൂസ് ടെയിനിംങ്ങ് സെന്ററും കുവൈറ്റ് സ്മരണകൾ നിലനിർത്തുന്നതും കുവൈറ്റ് മലയാളി ക്രൈസ്തവർക്ക് അഭിമാനത്തിന് വക നൽകു ന്നതുമാണ്.
ചെങ്ങന്നൂർ കൊല്ലകടവിൽ സ്ഥിതി ചെയ്യുന്ന ഈ ആശ്രമത്തിൽ കെ.റ്റി. എം.സി.സി യുടെ ഹോം ലാൻഡ് ഓഫീസും പ്രവർത്തിച്ചു വരുന്നു.
300 പേർക്ക് ഇരിപ്പിടം ഒരുക്കി കെ.റ്റി.എം.സി.സി യുടെ പ്ളാറ്റിനം ജൂബിലി ഓഡിറ്റോറിയവും ഇവിടെ പ്രവർത്തിക്കുന്നു. വിവിധ സമ്മേളനങ്ങൾ നടത്തപ്പെടുവാനുള്ള ക്രമീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്
സഭകളുടെ ഹോം ലാൻഡ് സമ്മേളനങ്ങൾ, ക്യാമ്പുകൾ, കൺവൻഷൻ, സെമിനാർ, ജൻമദിനം, വിവാഹ വാർഷികം തുടങ്ങിയ കൂടി വരവുകൾക്ക് ഭക്ഷണവും താമസ സൗകര്യവും ഇവിടെ ലഭ്യമാണ്.
പ്രായമായ മാതാപിതാക്കൾക്ക് താമസ സൗകര്യം, നാട്ടിലെത്തുന്നവർക്ക് താൽക്കാലിക താമസ ക്രമീകരണം , കുട്ടികൾക്കുള്ള താമസ സൗകര്യം ഇവയെല്ലാം ഇവിടെ ലഭ്യമാണ്.
കൂടാതെ ഒരു പുരുഷായുസ്സ് മുഴുവൻ കർത്താവിന്റെ വേല ചെയ്ത് വാര്ധ ക്യത്തിലായിരിക്കുന്നവർക്കു വേണ്ടതായ കൈത്താങ്ങൽ നൽകുവാനും ഫെയ്ത് ഹോം ക്രമീകരണങ്ങൾ ഒരുക്കുന്നു.
Faith Home& Good Earth ന്റെ സമർപ്പണ മനോഭാവത്തോടെയുള്ള ഈ വക പ്രവർത്തനങ്ങൾ വളരെ സ്ളാഘനീയം ആണ്. പ്രവർത്തിയിലൂടെ യഥാർത്ഥ സ്നേഹം കാട്ടിത്തന്ന കർത്താവിനോടുള്ള വിധേയത്വം ആണ് പ്രവർത്തനങ്ങളിലൂടെ ഈ സ്ഥാപനം സമൂഹത്തിനു കാട്ടിക്കൊടുക്കുന്നത്. സർവ്വശക്തൻ ഈ പ്രവർത്തനങ്ങൾക്ക് തുണയായും കരുത്തായും നിൽക്കട്ടെ..